Sunday, November 1, 2026

ഈ സ്ത്രിയോടുള്ള നിങ്ങളുടെ പക ഇനിയും തീർന്നിട്ടില്ലെ? കെ.കെ രമയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

സ്പീക്കറുടെ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധത്തിനിടെ എം.എൽ.എ കെ.കെ രമയ്ക്ക് പരിക്കേറ്റിരുന്നു. പിന്നാലെ കെ.കെ. രമയുടെ വലതുകൈക്ക് സ്ലിങ് ഇടേണ്ടിയും വന്നു. ഇപ്പോൾ ഈ വിഷയത്തിൽ കെ.കെ രമയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് നടൻ പ്രതികരിച്ചിരിക്കുന്നത്. കെ.കെ രമയോടുള്ള പക ഇതുവരെയും തീർന്നിട്ടില്ലേ എന്നാണ് ഹരീഷ് പേരടി ചോദിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

നിയമസഭാ സംവിധാനത്തിന്റെയും വകുപ്പ് മന്ത്രിയുടെയും കീഴിലുള്ള ആശുപത്രി, അവിടുത്തെ എക്സറേ സംവിധാനം, അവിടുത്തെ ഓർത്തോ ഡോക്ടർ….ഇത് നാടകമാണെങ്കിൽ അവർക്കെതിരെ നടപെടിയെടുക്കണമെന്ന് കെ.കെ രമ വെല്ലുവിളിക്കുന്നു. ധൈര്യമുണ്ടെങ്കിൽ അവിടെ തിരുത്തലുകൾ വരുത്താതെ ആ വെല്ലുവിളി ഏറ്റെടുക്കു. പ്രിയപ്പെട്ട നാലാം മതക്കാരെ നിങ്ങളുടെ മതം വിട്ടു പോയ ഈ സ്ത്രിയോടുള്ള നിങ്ങളുടെ പക ഇനിയും തീർന്നിട്ടില്ലെ? ഈ മത ഭ്രാന്തിനെയാണ് നാലാം മതത്തിന്റെ വർഗ്ഗീയത എന്ന് പറയുന്നത്. നിങ്ങൾക്ക് ചീഞ്ഞ് അഴുകിയ ബ്രഹ്മപുരം സലാം. കെ.കെ രമയെന്ന സഖാവിന് ലാൽസലാം.

Related Articles

Latest Articles