Sunday, January 11, 2026

പാചകം ചെയ്യുന്നതിനിടെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; പാലക്കാട്ട് കുടുംബശ്രീ ജനകീയ ഹോട്ടലിൽ തീപിടിത്തം

പാലക്കാട്:ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കുടുംബശ്രീ ജനകീയ ഹോട്ടലിന് തീപിടിച്ചു.പാലക്കാട് പുതുശ്ശേരിയിലാണ് സംഭവം.ഹോട്ടലിൽ പാചകം ചെയ്യുന്നതിനിടെയാണ് ഗ്യാസ് പൊട്ടിത്തെറിച്ചത്.ജീവനക്കാർ ഹോട്ടലിൽ പുറത്തേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി.

പൊട്ടിത്തെറിച്ച് ഗ്യാസ് സിലിണ്ടറിന്റെ അവശിഷ്ടങ്ങൾ ഏകദേശം 200 മീറ്റർ അകലെ ഒഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെടുത്തു. സിലിണ്ടർ പൊട്ടി തെറിച്ചതിന്റെ ആഘാതത്തിൽ തൊട്ടടുത്തുള്ള ട്രാക്ടർ ഏജൻസിയുടെ ഓഫീസിലും കേടുപാടുകൾ സംഭവിച്ചു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കുടുംബശ്രീ ജീവനക്കാർ അറിയിച്ചു. കഞ്ചിക്കോട് അഗ്നി രക്ഷാസേനാംഗങ്ങൾ ഹോട്ടലിലെ തീ അണച്ചു.

Related Articles

Latest Articles