Monday, December 29, 2025

സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള പ്രശ്‌നം;കാഞ്ഞങ്ങാട് സ്കൂട്ടറിൽ യാത്ര ചെയ്ത ദമ്പതികളെ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു;പ്രതികൾക്കായി തിരച്ചിൽ

കാസർകോട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ തടഞ്ഞ് നിർത്തി വെട്ടി.കാസർകോട് മാവുങ്കാലിലാണ് ആക്രമണം നടന്നത്.കൊടവലം സ്വദേശി ചന്ദ്രനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ പോലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles