Monday, May 6, 2024
spot_img

മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസത്തേക്കുകൂടി നീട്ടി;
നടപടി കസ്റ്റഡി കാലാവധി ഒരാഴ്ച കൂടി നീട്ടണമെന്ന ഇ.ഡിയുടെ ആവശ്യപ്രകാരം

ദില്ലി : ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസത്തേക്കുകൂടി നീട്ടി. ദില്ലി മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നതിന്റെ ഭാഗമായി സിസോദിയയുടെ കസ്റ്റഡി കാലാവധി ഒരാഴ്ച കൂടി അനുവദിക്കണമെന്ന ആവശ്യവുമായി ഇ.ഡി ,ദില്ലി കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കസ്റ്റഡി കാലാവധി അഞ്ചു ദിവസംകൂടി നീട്ടി നല്‍കിയത്.

അതെ സമയം ഇ.ഡി. പ്രതിദിനം 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ മാത്രമാണ് തന്നെ ചോദ്യം ചെയ്യുന്നതെന്നും കൂടുതല്‍ കാലം ജയിലില്‍ അടയ്‌ക്കേണ്ടതില്ലെന്നും മനീഷ് സിസോദിയ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐ. എല്ലാ ദിവസവും ഒരേ ചോദ്യമാണ് ആവർത്തിച്ച് ചോദിക്കുന്നതെന്ന് മനീഷ് സിസോദിയ നേരത്തെ പരാതിപ്പെട്ടിരുന്നു.തുടർന്ന് ചോദ്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സി.ബി.ഐ.യോട് കോടതി നിർദേശിച്ചിരുന്നു.

കഴിഞ്ഞ മാസം 26-നാണ് മനീഷ് സിസോദിയയെ സി.ബി.ഐ. അറസ്റ്റ് ചെയ്യുന്നത്. ദില്ലിയിലെ പുതിയ മദ്യനയക്കേസില്‍ അഴിമതിയാരോപിച്ചായിരുന്നു സി.ബി.ഐ. അറസ്റ്റ്. ഇതേ കേസില്‍ത്തന്നെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തിലാണ് ഇ.ഡി സിസോദിയക്കെതിരെ അന്വേഷണം നടത്തുന്നത്.

Related Articles

Latest Articles