Sunday, October 4, 2026

സോഷ്യൽ മീഡിയയിൽ താരമായി ജർമൻ വികാരി; വൈറലായി റാപ്പ് താളത്തിലുള്ള വികാരിയുടെ കുർബാന

ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ഒരു ജർമൻ വികാരിയാണ്. കൂളിങ് ഗ്ലാസും വെള്ള വരകളുള്ള നീലത്തൊപ്പിയും വലിയ സ്വര്‍ണ്ണമാലയും അണിഞ്ഞു കൊണ്ട് കുർബാന നടത്തുന്ന ഒരു ജര്‍മന്‍ വികാരിയുടെ കുർബാനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. തോമസ് എഷന്‍ബാ എന്ന ജർമൻ വികാരിയാണ് റാപ്പ് തക്കത്തിൽ കുര്‍ബാനയര്‍പ്പിക്കുന്നത്.

ബവാറിയയിലെ ഹമ്മല്‍ബര്‍ഗിലെ ഒരു പള്ളിയിലാണ് സംഭവം നടന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ കുർബാനയെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ട് നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, താന്‍ റാപ്പ് സംഗീതമൊന്നും കേള്‍ക്കുന്ന വ്യക്തിയല്ലെന്നാണ് വികാരിയുടെ പ്രതികരണം.

Related Articles

Latest Articles