Sunday, April 28, 2024
spot_img

പോപ്പുലർഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും ഏർപ്പെടുത്തിയ നിരോധനം; ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ

ദില്ലി : കേന്ദ്ര സർക്കാർ 5 വർഷത്തേക്ക് പോപ്പുലർഫ്രണ്ടിന് ഏർപ്പെടുത്തിയിരുന്ന നിരോധനം യുഎപിഎ ട്രൈബ്യൂണൽ ശരിവച്ചു. പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘടനകൾക്ക് ഏർപ്പെടുത്തിയ നിരോധനവും യുഎപിഎ ട്രൈബ്യൂണൽ ശരിവച്ചിട്ടുണ്ട്. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്ത് 5 വർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിനും അനുകൂല സംഘടനകൾക്ക് നിരോധനമേർപ്പെടുത്തിയത്. ഈ സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതും കുറ്റകരമാണ്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ (യുഎപിഎ) മൂന്നാം വകുപ്പു പ്രകാരം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്‌ഐ) 8 അനുബന്ധ സംഘടനകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ 5 വര്‍ഷത്തേക്ക് നിരോധിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷനൽ കോൺഫഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, കേരളത്തിലെ എംപവർ ഇന്ത്യ ഫൗണ്ടേഷൻ ആൻഡ് റിഹാബ് ഓർഗനൈസേഷൻ എന്നിവയാണ് നിരോധിക്കപ്പെട്ടത്.

Related Articles

Latest Articles