Thursday, May 16, 2024
spot_img

ദില്ലിക്ക് രക്ഷകനായി അക്ഷർ ; മുംബൈയ്ക്ക് വിജയ ലക്ഷ്യം 173 റൺസ്

ദില്ലി : ആദ്യജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യൻസിനെതിരേ അക്ഷർ പട്ടേലിന്റെ ബാറ്റിംഗ് മികവിൽ ദില്ലി ക്യാപ്റ്റിൽസ് ഭേദപ്പെട്ട സ്കോറിലെത്തി. 13–ാം ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ത്തിൽ 98 റൺസെന്ന നിലയിൽ പടുകുഴിയിൽ വീണ ദില്ലി ക്യാപ്റ്റിൽസിന് അക്ഷർ പട്ടേലിന്റെ (25 പന്തിൽ 54) തകർപ്പൻ ഇന്നിങ്സാണ് തുണയായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ദില്ലി 19.4 ഓവറിൽ 172 റൺസെന്ന മെച്ചപ്പെട്ട സ്കോറിലാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തിയ വെറ്ററൻ താരം പീയൂഷ് ചൗളയും പേസർ ജേസൺ ബെഹ്രൻഡോർഫുമാണ് ബൗളിംഗ് നിരയിൽ മുംബൈയ്ക്കായി തിളങ്ങിയത്.

ഓപ്പണർമാരായ ക്യാപ്റ്റൻ ഡേവിഡ് വാർണറും (47 പന്തിൽ 51) പൃഥ്വി ഷായും (10 പന്തിൽ 15) ഭേദപ്പെട്ട തുടക്കമാണ് ദില്ലിക്ക് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 33 റൺസ് കൂട്ടിച്ചേർത്തു. നാലാം ഓവറിൽ പൃഥിയ ഷായെ ഹൃതിക് ഷൗക്കീൻ പുറത്താക്കി. പിന്നീടെത്തിയ മനീഷ് പാണ്ഡെ (18 പന്തിൽ 26) അഞ്ച് ഫോറുകൾ ഉൾപ്പെടെ അടിച്ച് സ്കോറിങ് ഉയർത്തിയെങ്കിലും കൂടുതൽ നേരം പിടിച്ച് നിൽക്കാനായില്ല . പിന്നാലെ വന്ന യഷ് ദുൽ (4 പന്തിൽ 2), റോവ്‌മൻ പവൽ (4 പന്തിൽ 4) ലളിത് യാദവ് ( 4 പന്തിൽ 4) എന്നിവരെ പെട്ടെന്നു തന്നെ പുറത്തായി.

ഏഴാമനായി അക്ഷർ പട്ടേൽ ഇറങ്ങിയതോടെയാണ് സ്കോറിങ്ങിനു വേഗം കൈവന്നത്. അഞ്ച് സിക്സും നാലും ഫോറും അടങ്ങുന്നതായിരുന്നു അക്ഷറിന്റെ ഇന്നിങ്സ്. 22 പന്തിലാണ് തന്റെ കന്നി ഐപിഎൽ അർധസെഞ്ചറി താരം തികച്ചത്. 19–ാം ഓവറിൽ അക്ഷറും വാർണറും പുറത്തായതോടെ ദില്ലി വീണ്ടും പ്രതിസന്ധിയിലായി . പിന്നീടെത്തിയ വാലറ്റത്തിന് ഒന്നും ചെയ്യാനായില്ല. അഭിഷേക് പോറൽ (3 പന്തിൽ 1), കുൽദീപ് യാദവ് (പൂജ്യം), ആൻ‌റിക് നോർട്യ (3 പന്തിൽ 5), എന്നിവർ നിരാശപ്പെടുത്തി. മുസ്തിഫിസുർ റഹ്മാൻ (1 പന്തിൽ 1*) പുറത്താകാതെ നിന്നു. റിലേ മെറിഡിത്ത് രണ്ടു വിക്കററും കാമറൂൺ ഗ്രീൻ ഒരു വിക്കറ്റും വീഴ്ത്തി.

Related Articles

Latest Articles