Thursday, September 24, 2026

ചേർത്തലയിൽ യുവതിയെ ആശുപത്രിയിൽ നിന്ന് മടക്കി അയച്ചു; പിന്നാലെ യുവതി മാസം തികയാതെ പ്രസവിച്ച് കുഞ്ഞ് മരിച്ചു,ആശുപത്രി അധികൃതർക്കെതിരെ കേസ്

ആലപ്പുഴ:ചേർത്തലയിൽ അസഹ്യമായ നടുവേദനയെത്തുടർന്ന് ഗർഭിണിയായ ധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അധികൃതർ മടക്കി അയക്കുകയായിരുന്നു.തിരികെ വീട്ടിലെത്തിയ ശേഷമാണ് ധന്യ മാസം തികയാതെ പ്രസവിച്ചത്.പിന്നാലെ കുഞ്ഞ് മരിക്കുകയും ചെയ്തു. കഞ്ഞിക്കുഴി വേലിക്കകത്ത് വീട്ടിൽ ഉണ്ണിക്കണ്ണന്റെ ഭാര്യയാണ് ധന്യ.

സംഭവത്തിൽ താലൂക്ക് ആശുപത്രിക്കെതിരെ ഉണ്ണിക്കണ്ണൻ പരാതി നൽകി.
അടിയന്തര ചികിത്സ നൽകാതിരുന്നതാണു കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയത് എന്നാരോപിച്ചാണ് ഭർത്താവ് ആരോഗ്യമന്ത്രിക്കും പൊലീസിലും പരാതി നൽകിയത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles