Monday, October 5, 2026

ബസിൽ വച്ച് യുവതിക്കെതിരെ ലൈംഗിക അതിക്രമം; റിട്ട.ജില്ലാ ജഡ്ജിക്ക് ഉപാധികൾ ഇല്ലാതെ ജാമ്യം

തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന ബസിൽ വച്ച് യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ റിട്ട. ജില്ലാ ജഡ്ജിക്ക് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി–5 ജാമ്യം അനുവദിച്ചു. കിളിമാനൂര്‍ മുക്ക് റോഡ് ഗീതാ മന്ദിരത്തിൽ റിട്ട. ജില്ലാ ജഡ്ജി ആർ.രാമബാബുവിനാണ് (61) ഉപാധികൾ ഇല്ലാതെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഏപ്രിൽ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നു തന്നെ പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കളിമാനൂരില്‍നിന്ന് ബസില്‍ കയറിയ പ്രതി, സ്ത്രീകളുടെ സീറ്റില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്ന യുവതിയെ ശല്യം ചെയ്യുകയായിരുന്നു. കേശവദാസപുരത്ത് എത്തിയപ്പോഴേക്കും യുവതി ബഹളം വച്ചു. തുടര്‍ന്ന് ബസ് ജീവനക്കാരും മറ്റു യാത്രക്കാരും ഇടപെടുകയും മണ്ണന്തല പൊലീസെത്തി രാമബാബുവിനെ അറസ്റ്റു ചെയ്യുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു ഇയാൾക്കെതിരെ കേസെടുത്തത്.

Related Articles

Latest Articles