Saturday, September 19, 2026

ലൈനിലേക്ക് മരം വീണു; കടുത്തുരുത്തിയിൽ റെയിൽ ഗതാഗതം തടസപ്പെട്ടു; മംഗലാപുരം നാഗർകോവിൽ പരശുറാം എക്സ്പ്രസ് ട്രെയിൻ അടക്കം പിടിച്ചിട്ടിരിക്കുന്നു

കോട്ടയം : കടുത്തുരുത്തി റെയിൽവേ സ്റ്റേഷന് സമീപം ലൈനിലേക്ക് കൂറ്റൻ മരക്കൊമ്പ് വീണ് റെയിൽ ഗതാഗതം തടസപ്പെട്ടു.എറണാകുളം തിരുവനന്തപുരം പാതയിലാണ് സംഭവം. ഇതിനെത്തുടർന്ന് സെക്കന്ദരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ്, എറണാകുളം കൊല്ലം മെമു,മംഗലാപുരം നാഗർകോവിൽ പരശുറാം എക്സ്പ്രസ് ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്

മഴക്കാലപൂർവ ശുചീകരണത്തിനായി ലൈനുകൾക്ക് സമീപമുള്ള മരം വെട്ടി നീക്കുന്നതിനിടെയാണ് മരകൊമ്പ് ലൈനിൽ പതിച്ചത്. പ്രശ്നം പരിഹരിച്ച് ഗതാഗത തടസം നീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Related Articles

Latest Articles