Friday, December 26, 2025

ഏഷ്യകപ്പ് വേദി പാകിസ്ഥാനിൽ നിന്ന് മാറ്റുവാൻ നീക്കമാരംഭിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ;ഇന്ത്യയിലെ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണി ആവർത്തിച്ച് പാകിസ്ഥാൻ

ലഹോർ : ഇന്ത്യയുടെ കടുത്ത അതൃപ്തിയെ തുടർന്ന് ഏഷ്യകപ്പ് വേദി പാകിസ്ഥാനിൽ നിന്ന് മാറ്റുവാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നീക്കം നടത്തവേ വേദി പാകിസ്ഥാനിൽ നിന്ന് മാറ്റിയാൽ ഇന്ത്യയിൽ വച്ച് നടക്കുന്ന ഏകദിന ലോകകപ്പ് ബഹിഷ്കരിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്കു പോകുമെന്ന ഭീഷണിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർനാണ് തീരുമാനിച്ചിരുന്നത് എന്നാൽ സ്ഫോടനങ്ങൾ പതിവായ പാകിസ്ഥാനിൽ ഏഷ്യ കപ്പ് നടത്തിയാൽ സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അറിയിച്ചിരുന്നു.

ആദ്യം മുഴുവൻ മത്സരങ്ങളും പാകിസ്ഥാനിൽ വച്ച് നടത്തണമെന്ന് ഉറപ്പിച്ച് പറഞ്ഞ പാകിസ്ഥാൻ തങ്ങളുടെ ഭീഷണി ഏശാതെ വന്നതോടെ ഇന്ത്യയുടെ മത്സരങ്ങൾ വേണമെങ്കിൽ യുഎഇയിലേക്ക് മാറ്റാമെന്നും ബാക്കി മത്സരങ്ങൾ പാകിസ്ഥാനിൽ തന്നെ നടത്താമെന്നും നിലപാട് മാറ്റി. എന്നാൽ ഈ നിർദേശം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തള്ളുകയായിരുന്നു. ടൂർണമെന്റ് ശ്രീലങ്കയിലേക്ക് മാറ്റാനാണ് സാധ്യത.

Related Articles

Latest Articles