Saturday, November 14, 2026

എലത്തൂര്‍ ഭീകരാക്രമണം;മൊഴിനൽകാനെത്തിയ വ്യക്തിയുടെ പിതാവ് കൊച്ചിയിലെ ഹോട്ടലിൽ തൂങ്ങി മരിച്ചു

കൊച്ചി: എലത്തൂര്‍ ഭീകരാക്രമണക്കേസിൽ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ പിതാവിനെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദില്ലി ഷഹീന്‍ബാഗ് സ്വദേശി മുഹമ്മദ് ഷാഫിഖ് ആണ് മരിച്ചത്. ഷാഫിന്റെ മകന്‍ മോനിസിനെ കഴിഞ്ഞ ദിവസം എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.

ഇന്നു രാവിലെ മോനിസ് വീണ്ടും എന്‍ഐഎ ഓഫിസില്‍ എത്താനിരിക്കെയാണ് ഷാഫിഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കൊച്ചിയിലെ ഹോട്ടല്‍ മുറിയിലെ ടൊയ്‌ലറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷാഫിഖിനെ കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

.

Related Articles

Latest Articles