Sunday, May 5, 2024
spot_img

നദിയിലെ വെള്ളം പങ്കിടുന്നതിനെ കുറിച്ച് തർക്കം;അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇറാന്‍-താലിബാന്‍ സേനകള്‍ തമ്മില്‍ ഏറ്റുമുട്ടൽ;മൂന്നുപേര്‍ കൊല്ലപ്പെട്ടു

ഹെല്‍മന്ദ് നദിയിലെ വെള്ളം പങ്കിടുന്നതിനെ കുറിച്ചുള്ള അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇറാന്‍-താലിബാന്‍ സേനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് വഴിയൊരുക്കിയത്.ഏറ്റുമുട്ടലിൽ . മൂന്നുപേര്‍ കൊല്ലപ്പെടും ചെയ്തു. രണ്ട് ഇറാന്‍ സൈനികരും ഒരു താലിബാന്‍ സൈനികനുമാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. താലിബാനാണ് ആദ്യം ആക്രമണം നടത്തിയത് എന്നാണ് ഇറാന്‍ ഡെപ്യൂട്ടി പൊലീസ് ചീഫ് ജനറല്‍ ഖാസിം റെസായി ആരോപിക്കുന്നത്. താലിബാന്‍ ആക്രമണത്തില്‍ വന്‍തോതിലുള്ള നാശനഷ്ടം സംഭവിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ ഭാഗത്തുനിന്നാണ് ആദ്യം ആക്രമണം നടന്നതെന്ന് താലിബാന്‍ ആഭ്യന്തരമന്ത്രാലയ വക്താവ് അബ്ദുള്‍ നഫി താകോര്‍ ആരോപിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും താലിബാന്‍ വ്യക്തമാക്കി.അഫ്ഗാനിലെ ഏറ്റവും നീളം കൂടിയ നദിയായ ഹെല്‍മന്ദ്, ഇറാന്‍-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഹമൂം തടാകത്തിലാണ് ചേരുന്നത്. ഈ തടാകമാണ് സിസ്ഥാന്‍ ആന്റ് ബലുചിസ്ഥാന്‍ പ്രവിശ്യയിലെ പ്രധാന ജലസ്രോതസ്സ്.

Related Articles

Latest Articles