Wednesday, December 24, 2025

കോഴിക്കോട് യുവതി ആത്മഹത്യ ചെയ്ത സംഭവം: ബസ് ഡ്രൈവർ അറസ്റ്റിൽ; ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക ഇടപാടുകളെത്തുടർന്നുള്ള ഭീഷണി

കോഴിക്കോട്: യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് നന്മണ്ട സ്വദേശി ശരത് ലാലിനെയാണ് സംഭവത്തിൽ കാക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെത്തുടർന്നുള്ള ശരത് ലാലിന്റെ നിരന്തര ഭീഷണി കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ മാസം 24 നാണ് യുവതി തീകൊളുത്തി ജീവനൊടുക്കിയത്. പ്രതി ഡ്രൈവറായി ജോലിചെയ്യുന്ന ബസിലാണ് യുവതി സ്ഥിരമായി ജോലി ചെയ്തിരുന്നത്. ഈ പരിചയം മുതലെടുത്ത് ഇയാൾ യുവതിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തുകയും എന്നാൽ യുവതി പണം തിരികെ ചോദിച്ചതോടെ ഭീഷണിപ്പെടുത്തി.

യുവതിയുടെ മൊബൈൽ ഫോൺ, വാട്സ്ആപ്പ് ചാറ്റുകൾ എന്നിവയുൾപ്പെടെ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശരത് ലാലിൻറെ പങ്ക് വ്യക്തമായത്.

Related Articles

Latest Articles