Wednesday, December 31, 2025

നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഉരുണ്ടിറങ്ങി കടയിലേക്ക് ഇടിച്ചു കയറി; ആർക്കും പരിക്കില്ല

പാലക്കാട്: നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഉരുണ്ടിറങ്ങി കടയിലേക്ക് ഇടിച്ചു കയറി. പാലക്കാട് കൂറ്റനാടാണ് അപകടമുണ്ടായത്. കൂറ്റനാട് സെന്ററിനടുത്ത് പട്ടാമ്പി പാതയിലുള്ള സ്വകാര്യ മാളിലെ കടയിലേക്കാണ് ഓട്ടോറിക്ഷ ഇടിച്ചു കയറിയത്. തണ്ണീർക്കോട് കരിമ്പ സ്വദേശി റസാഖിന്റെ ഓട്ടോറിക്ഷയാണ് മുൻഭാഗത്തെ രണ്ട് ചില്ലുകളും തകർത്ത് കടയിലേക്ക് തള്ളിക്കയറിയത്.

ഓട്ടോറിക്ഷയുടെ ബ്രേക്കിന് പറ്റിയ തകരാറ് മൂലമാണ് നിർത്തിയിട്ട ഓട്ടോ ചവിട്ടുപടികളിറങ്ങി താഴ്ഭാഗത്തുള്ള കടയിലേക്കിറങ്ങിയതെന്നാണ് ദൃകസാക്ഷികൾ പറയുന്നത്. കടയുടെ മുൻഭാഗത്ത് ആളുകളുണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കുകളില്ല.

Related Articles

Latest Articles