ഭുവനേശ്വർ : രാജ്യത്തെ ഒന്നടങ്കം നടുക്കിയ ട്രെയിൻ ദുരന്തത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.ആളുകൾ കുടുങ്ങിക്കിടക്കുന്നെന്ന് സംശയിക്കുന്ന ബോഗി പൊളിച്ചുതുടങ്ങി.ബോഗിക്കകത്ത് മൃതദേഹങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ബോഗി മുറിച്ച് മാറ്റി തെരച്ചിൽ നടത്താനാണ് രക്ഷാപ്രവർത്തക സംഘത്തിന്റെ ശ്രമം.മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് പ്രാഥമിക നിഗമനം.അപകടം നടന്ന് പതിനഞ്ച് മണിക്കൂറിന് ശേഷവും ഇതുവരെ ഒരു ബോഗിയിലേക്ക് മാത്രം രക്ഷാപ്രവർത്തകർക്ക് കടക്കാനായിട്ടില്ലെന്നാണ് വിവരം.ആ ബോഗി വെട്ടിപ്പൊളിക്കാനുള്ള നടപടികളാണ് ഇപ്പോൾ തുടരുന്നത്.
അപകട സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേനയും വ്യോമസേനയുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇതുവരെ 280 പേര്‍ മരിച്ചതായും ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും വിവരം ലഭിച്ചു. നിരവധി മൃതദേഹങ്ങള്‍ ഇപ്പോഴും ട്രെയിന്‍ കോച്ചുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. സൈന്യം ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണത്തിന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉത്തരവിട്ടു.

