Friday, October 16, 2026

സിനിമ കാണാതെ റിവ്യൂ പറഞ്ഞതിന് ആറാട്ടെണ്ണനെ കയ്യേറ്റം ചെയ്‌തെന്ന പരാതി;സന്തോഷ് വര്‍ക്കിയെ ആരും കയ്യേറ്റം ചെയ്തിട്ടില്ലെന്ന് സിനിമാ സംവിധായകൻ സംഗീത് ധര്‍മരാജന്‍

‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ജനപ്രിയനായ സന്തോഷ് വർക്കിക്ക് മർദ്ദനമേറ്റതായി പരാതി ഉയർന്നത്.ഇത് സംബന്ധിച്ച് വീഡിയോയും പുറത്ത് വന്നിരുന്നു.എന്നാൽ സംഭവത്തിൽ തങ്ങളുടെ ഭാ​ഗം വിശദീകരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് സിനിമയുടെ നിർമാതാവ് സംഗീത് ധര്‍മരാജന്‍.സന്തോഷ് വര്‍ക്കിയെ തങ്ങളുടെ ഭാഗത്ത് നിന്നും ആരും കയ്യേറ്റം ചെയ്തിട്ടില്ലെന്ന് സംഗീത് ധര്‍മരാജന്‍ പറയുന്നു.

സിനിമ കാണാതെ അഭിപ്രായം പറഞ്ഞതിനെ ചോദ്യം ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും കയ്യേറ്റം ചെയ്തത് പുത്തുനിന്നുള്ളവരാണെന്നും അദ്ദേഹം പറയുന്നു. സന്തോഷ് വർക്കിയ്ക്ക് എതിരെ അണിയറ പ്രവർത്തകർ പരാതി കൊടുത്തിട്ടുണ്ട്.ചിത്രത്തിൽ അഭിനയിച്ച മൂന്ന് ചെറുപ്പക്കാര്‍ അലവിലാതി പിള്ളേരാണെന്ന് സന്തോഷ് വർക്കി പറയുന്നുണ്ടെന്നും ഇന്ദ്രന്‍സിന് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞുവെന്നും അദ്ദേഹത്തിന് നാഷണല്‍ അവാര്‍ഡ് കൊടുത്ത ജൂറിയെക്കാള്‍ വലുതാണോ ആറാട്ടണ്ണന്‍റെ അഭിപ്രായമെന്നും സംഗീത് ധര്‍മരാജന്‍ ചോദിച്ചു.

കൊച്ചി വനിതവിനീത തിയറ്ററിലാണ് ഇന്നലെ രാത്രിയോടെ സംഭവം നടന്നത്. സിനിമ പത്ത് മിനിറ്റ് പോലും കാണാതെ തിയറ്ററില്‍ നിന്ന് ഇറങ്ങി. സന്തോഷ് റിവ്യൂ പറയുക ആയിരുന്നുവെന്നാണ് ആരോപണം. മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ടാണ് ഇയാൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയനായത്. ഇതിനു പിന്നാലെയാണ് ആറാട്ടണ്ണൻ എന്ന വിളിപ്പേരും വന്നത്.

Related Articles

Latest Articles