Thursday, October 1, 2026

വിജയ് ആരാധകരെ ആവേശത്തിലാക്കി ലിയോയുടെ പുതിയ അപ്‌ഡേഷൻ;ഡാൻസിലും തരംഗമാകാൻ ‘ലിയോ’ഗാന രംഗത്തിൽ നൂറ് നർത്തകർ

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എല്ലാ അപ്‍ഡേഷനുകളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ ലിയോയിലെ ഒരു ഗാനത്തിൽ നൂറ് നർത്തകർ ഉണ്ടെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

പതിവ് വിജയ് ചിത്രങ്ങളെ പോലെ തന്നെ ലിയോയിലെ ഡാൻസ് രംഗങ്ങളും തങ്ങളെ ആവേശഭരിതരാക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. തൃഷയാണ് ലിയോയിലെ നായിക. 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്‍യും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Related Articles

Latest Articles