Sunday, October 11, 2026

കൈക്കൂലിക്കേസിൽ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ; പിടിയിലായത് ഔദ്യോഗിക വാഹനത്തിൽ, യൂണിഫോമിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെ

ആലപ്പുഴ : കൈക്കൂലിക്കേസിൽ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിലായി. ഔദ്യോഗിക വാഹനത്തിൽ, യൂണിഫോമിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെയാണ് അമ്പലപ്പുഴ എൻഫോഴ്സ്മെന്റ് ആർടി ഓഫിസിലെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്.സതീഷ് (37) വിജിലൻസിന്റെ പിടിയിലായത്.

ദേശീയപാത 66 നിർമാണത്തിന്റെ ഉപകരാറെടുത്തയാളിൽ നിന്നാണ് 25,000 രൂപ കൈക്കൂലി വാങ്ങിയത്. ടിപ്പർ ലോറികളിൽ അമിതഭാരം കയറ്റാൻ അനുവദിക്കുന്നതിനാണു ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് വിവരം.

Related Articles

Latest Articles