Tuesday, November 17, 2026

ബംഗാളിൽ സംഘർഷം ഒഴിയുന്നില്ല! രണ്ട് തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു, മരണപ്പെട്ടവരുടെ എണ്ണം 20 ആയി

പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാളിൽ സംഘർഷം ഒഴിയുന്നില്ല. മാള്‍ഡയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ കുത്തേറ്റു മരിച്ചു. ശനിയാഴ്ച്ച രാത്രി ബൈഷ്ണവ്‌നഗറിലാണ് കൊലപാതകം നടന്നത്. ഇതോടെ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാളില്‍ നടന്ന അക്രമങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം 20 ആയി.

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മതിയുര്‍ റഹ്‌മാന്‍ വോട്ട് ചെയ്യാന്‍ പോളിങ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒരുകൂട്ടം ആളുകള്‍ അദ്ദേഹത്തെ വളഞ്ഞിട്ട് കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ഭരണകക്ഷിയായ ടിഎംസി ആരോപിച്ചു. സംഘര്‍ഷത്തിനിടെ മറ്റ് ആറ് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബസന്തിയിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സജീവ തൃണമൂല്‍ പ്രവര്‍ത്തകന്‍ അജഹര്‍ ലഷ്‌കറും (62) ഇന്നലെ രാത്രി എസ്എസ്‌കെഎം ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. സൗത്ത് 24 പര്‍ഗാനാസിലെ ബസന്തിയില്‍ ടിഎംസിയും ആര്‍എസ്പിയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു.

Related Articles

Latest Articles