Sunday, November 8, 2026

2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുവാൻ ഒരു ദിനം മാത്രം ബാക്കി; അന്തിമ പട്ടികയിൽ നൻപകൽ നേരത്ത് മയക്കം, ന്നാ താൻ കേസ് കൊട് ഉൾപ്പെടെയുള്ള ചിത്രങ്ങൾ ?

തിരുവനന്തപുരം : 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുവാൻ ഒരു ദിനം മാത്രം ബാക്കി. ബുധനാഴ്ച പകൽ 11നു സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് ചിത്രങ്ങൾ വിലയിരുത്തുന്നത്. നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരാണ് അന്തിമ ജൂറിയിലെ അംഗങ്ങള്‍

ഐഎഫ്എഫ്കെ അടക്കമുള്ള ചലച്ചിത്ര മേളകളിൽ പുരസ്കാരങ്ങൾ നേടിയ ലിജോ ജോസ് പെല്ലിശേരി – മമ്മൂട്ടി ചിത്രം നൻപകൽ നേരത്തു മയക്കം, ബോക്സ് ഓഫീസിലും ചലനങ്ങൾ സൃഷ്‌ടിച്ച കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊട്, തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക, പുഴു, അപ്പൻ ഉള്‍പ്പെടെയുള്ള ചിത്രങ്ങൾ അന്തിമ പട്ടികയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles