Wednesday, December 31, 2025

ശുചിമുറിയിലേക്ക് കൊണ്ട് പോകും വഴി കത്തിയെടുത്ത് സ്വയം കുത്തി; തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം!

തിരുവനന്തപുരത്ത്: കാപ്പ കേസ് പ്രതി ആത്മഹത്യ ശ്രമം നടത്തി പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കഠിനംകുളം സ്വദേശി സജീറാണ് രക്ഷപെടാൻ ശ്രമിച്ചത്. ശുചിമുറിയിലേക്ക് കൊണ്ട് പോകും വഴി പ്രതി കത്തിയെടുത്ത് സ്വയം കുത്തുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന സി.പി.ഒ അനന്ദകൃഷ്ണനെയും കുത്തിപരിക്കേൽപ്പിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന മറ്റു പോലീസുകാരാണ് സജീറിനെ കീഴ്‌പ്പെടുത്തിയത്. സജീറിനെയും പരിക്കേറ്റ പോലീസുകാരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles