Friday, May 17, 2024
spot_img

സ്റ്റാലിന്റെ മുഖ്യമന്ത്രി കസേര ആടുന്നു !! അടുത്ത വിക്കറ്റ് സ്റ്റാലിനോ ??

സ്റ്റാലിൻ സർക്കാരിന്റെ അഴിമതിക്കെതിരെ നിർഭയമായി പോരാട്ടം തുടരുകയാണ് തമിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ. വൈദ്യുത – എക്സ്സൈസ് മന്ത്രി സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തത്, സ്റ്റാലിൻ സർക്കാരിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. പിന്നാലെ തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടിയെ ഇ.ഡി അറസ്റ്റ് ചെയ്തതും മന്ത്രിയുടെ വീട്ടിൽനിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തതും സ്റ്റാലിൻ സർക്കാരിന് തലവേദനയായിരിക്കുകയാണ്‌. എന്നാൽ ഇപ്പോഴിതാ, സ്റ്റാലിൻ സർക്കാരിലെ അടുത്ത മന്ത്രിയുടെ മന്ത്രിപദം കൂടി തെറിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

അനധികൃത സ്വത്തുകേസില്‍ ഫിഷറീസ് മന്ത്രി അനിത ആര്‍. രാധാകൃഷ്ണനെ, ഉടന്‍ തന്നെ ഇ ഡി ചോദ്യം ചെയ്യുമെന്നാണു പുറത്തുവരുന്ന വിവരം. അതേസമയം, ഇയാള്‍ക്കെതിരേ നേരത്തേ വിജിലന്‍സ് അഴിമതി വിരുദ്ധ ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. ഈ കേസില്‍ ഡയറക്ടറേറ്റിനെ സഹായിക്കാന്‍ അനുമതി തേടി ഇ ഡി കഴിഞ്ഞ ദിവസം തൂത്തുക്കുടി പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയില്‍ ഹര്‍ജി നല്കിയിരുന്നു. അതേസമയം, ജൂണില്‍ മന്ത്രി സെന്തില്‍ ബാലാജിയെയും അഴിമതിക്കേസില്‍ ഇ ഡി അറസ്റ്റു ചെയ്തിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടി, മകനും എംപിയുമായ ഗൗതം എന്നിവരെ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, അനധികൃത സ്വത്തുകേസില്‍ അനിത രാധാകൃഷ്ണനും കുരുങ്ങിയിരിക്കുന്നത്. ഇയാള്‍ക്കെതിരേ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി ഇ ഡി കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇ ഡിയുടെ ഹര്‍ജി ആഗസ്ത് രണ്ടിനാണ് പരിഗണിക്കുക.

മുമ്പ് AIADMK നേതാവായിരുന്ന അനിത രാധാകൃഷ്ണന്‍, ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കേ അഴിമതി നടത്തി കോടികള്‍ സമ്പാദിച്ചെന്നാണ് കേസ്. 2001-05ല്‍ നടന്ന അഴിമതിക്കെതിരേ 2006ലെ ഡിഎംകെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റ് കേസെടുത്തത്. ജയലളിതയുടെ മരണ ശേഷം അനിത രാധാകൃഷ്ണന്‍ ഡിഎംകെയില്‍ ചേരുകയായിരുന്നു. അനിത രാധാകൃഷ്ണനെതിരെയുള്ള കേസ് ഇഴയുന്ന സാഹചര്യത്തിലാണ്, ഇ ഡി ഹർജിയുമായെത്തിയിരിക്കുന്നത്. ഇതേ കേസില്‍ കഴിഞ്ഞ വര്‍ഷം ഇ ഡി അനിത രാധാകൃഷ്ണന്റെ ആറരക്കോടിയുടെ സ്വത്തു കണ്ടുകെട്ടിയിരുന്നു. 160 ഏക്കര്‍ ഭൂമിയും ഒരു കോടിയുടെ വീടുമടക്കം 18 സ്ഥാപന സ്വത്തുക്കളാണ് അന്ന് ഇ ഡി കണ്ടുകെട്ടിയത്. 2001-06ല്‍ ഇയാള്‍ വാങ്ങിയതാണ് ഇവ എല്ലാം . കഴിഞ്ഞ ദിവസം മന്ത്രി പൊന്മുടിയുടെ വീട്ടില്‍ നിന്ന് 80 ലക്ഷം രൂപ കണ്ടെത്തിയ ഇ ഡി ഇയാളുടെ 42 കോടിയുടെ ബാങ്ക് നിക്ഷേപങ്ങള്‍ മരവിപ്പിച്ചിരുന്നു. എന്തായാലും അടുത്ത മന്ത്രിയെ കൂടി ഇ.ഡി ചോദ്യം ചെയ്യുമെന്നുറപ്പായതോടെ അടപടലം വിറച്ചിരിക്കുകയാണ് എം.കെ സ്റ്റാലിൻ.

Related Articles

Latest Articles