Tuesday, September 22, 2026

അയോദ്ധ്യയിലെ ഹനുമാന്‍ഗഡി ക്ഷേത്രം സന്ദർശിച്ച് സൂപ്പർ സ്റ്റാർ; രാമക്ഷേത്രം പൂര്‍ത്തിയാകുന്നത് കാണാന്‍ കാത്തിരിക്കുന്നു എന്ന് രജനീകാന്ത്; ദർശനം നടത്തിയത് ഭാര്യയ്‌ക്കൊപ്പം

ലഖ്‌നൗ: അയോദ്ധ്യയിലെ ഹനുമാന്‍ഗഡി ക്ഷേത്രം സന്ദർശിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെയും സന്ദർശിച്ചതിന് പിന്നാലെയാണ് ക്ഷേത്ര സന്ദർശനം.‘ഞാന്‍ വളരെ ഭാഗ്യവാനാണ്. ഏറെനാളായി ഇവിടെ സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചിരിന്നു. രാമക്ഷേത്രം പൂര്‍ത്തിയാകുന്നത് കാണാന്‍ കാത്തിരിക്കുകയാണ്, മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം പൂര്‍ത്തിയാകുന്നതുവരെ രാംലല്ല വിഗ്രഹം താത്കാലികമായി പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിലും ദര്‍ശനം നടത്തി. ഭാര്യ ലത രജനീകാന്തും ഒപ്പമുണ്ടായിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ‘ജയിലർ’ സിനിമ തിയറ്ററുകളിൽ റെക്കോഡുകൾ തകർത്ത് മുന്നേറുന്നതിനിടെയാണ് താരത്തിന്റെ ക്ഷേത്ര ദർശനം. സിനിമയുടെ റിലീസിന് മുമ്പ് ഹിമാലയത്തിലേക്ക് ആത്മീയ യാത്ര പുറപ്പെട്ട രജനികാന്ത് യു.പിയിൽ എത്തുന്നതിന് മുമ്പ് ഉത്തരാഖണ്ഡിലെ നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു.

18നാണ് രജനീകാന്ത് യുപിയിലെത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. യോഗിയുടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. യോഗിക്കൊപ്പം ജയിലറിന്റെ സ്​പെഷൽ ഷോയും രജനി ക​ണ്ടു. സമാജ്‌വാദി പാര്‍ട്ടി ലീഡര്‍ അഖിലേഷ് യാദവുമായും രജനീകാന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Articles

Latest Articles