Tuesday, April 30, 2024
spot_img

അത്തം നാളിൽ നിന്ന് ചിത്തിരയിലേക്ക്.. രണ്ടാം ദിനത്തിൽ പൂക്കൾ ഇടേണ്ടത് ഇങ്ങനെ!! ഇനി എട്ടാം ദിനമായ തിരുവോണത്തിനുള്ള കാത്തിരിപ്പിൽ മലയാളക്കര

കേരളം ഓണത്തിനായി ഒരുങ്ങുകയാണ്. ഇന്ന് മലയാളികൾ രണ്ടാം ദിനമായ ചിത്തിര ആഘോഷിക്കുകയാണ്. ഇനി എട്ടാം ദിനമായ തിരുവോണത്തിനുള്ള കാത്തിരിപ്പിലാണ് മലയാളക്കര. മഹാബലി തമ്പുരാന് വരവേൽപ്പേകിയാണ് മലയാളികൾ ഓണം കൊണ്ടാടുന്നത്. കഴിഞ്ഞ ദിവസം അത്തം ഇടാൻ ആരംഭിച്ച മലയാളികൾ ഇന്ന് പൂക്കളത്തിൽ ഒരു വരി പൂവ് കൂടി ചേർത്ത് പൂക്കളത്തിന്റെ ഭംഗി വർദ്ധിപ്പിക്കും. കൂടാതെ ജനങ്ങൾ മഹാബലിയെ വരവേൽക്കാൻ വീട് വൃത്തിയാക്കുന്ന ദിവസം കൂടിയാണ് ചിത്തിര.

ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിൽ വീട്ടുമുറ്റത്ത് ഒരുക്കുന്ന പൂക്കൾ കൊണ്ടുള്ള ഒരു അലങ്കാരമാണ് അത്തപ്പൂക്കളം. അത്തം ദിനത്തിൽ ഒരു പൂവ് കൊണ്ട് മാത്രമാണ് പൂക്കളം തീർക്കുന്നത്. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത് എന്നാണ് വിശ്വാസം. തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചുവെന്നാണ് ഐതിഹ്യം

അത്തം നാളിൽ ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്‍റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കുന്നത്. ചിലയിടങ്ങളിൽ ഉത്രാടത്തിനാണു പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നതെങ്കിൽ ചിലയിടങ്ങളിൽ തിരുവോണ ദിവസമാണ് 10 പൂക്കളും ഉപയോഗിച്ച് പൂക്കളം ഇടുന്നത്.

ഓണപ്പൂക്കളത്തില്‍ ആദ്യം സ്ഥാനം മറ്റൊന്നിനുമല്ല നമ്മുടെ തുളസിയാണ്. പൂജക്കും പൂക്കളത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു പൂവാണ് തുളസി. അതുകൊണ്ട് നിങ്ങളുടെ പൂക്കളത്തില്‍ നിര്‍ബന്ധമായും വേണ്ട ഒന്നാണ് തുളസിപ്പൂവ്. രണ്ടാമത് ഒഴിവാക്കാൻ പറ്റാത്തത് തുമ്പയാണ്. അത്തപ്പൂക്കളത്തില്‍ ചെമ്പരത്തിയുടെ സാന്നിധ്യം വളരെയധികം പ്രധാനപ്പെട്ടതാണ്. ഒഴിവാക്കാൻ പറ്റാത്ത മറ്റൊന്നാണ് മന്ദാരം. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കാണപ്പെടുന്ന ഒരു പുഷ്പമാണിത്. വെളുത്ത നിറത്തിലുള്ള ഈ പുഷ്പം നമ്മുടെ ജീവിതത്തില്‍ പോസിറ്റീവിറ്റി നിറക്കും എന്നാണ് വിശ്വാസം.

Related Articles

Latest Articles