Thursday, December 25, 2025

18-ാം രാമപുരത്ത് വാര്യർ അവാർഡ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ളക്ക്; ഏറ്റവും മികച്ച രചനകൾക്കു മാത്രം നൽകി വരുന്ന അവാർഡ് ഒരു തിരക്കഥയ്ക്ക് നൽകുന്നത് ഇത് ആദ്യം!

18-ാം രാമപുരത്ത് വാര്യർ അവാർഡ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ളക്ക്. നൈറ്റ് ഡ്രൈവ്, പത്താം വളവ്, കഡാവർ, മാളികപ്പുറം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. ഇദ്ദേഹം തിരക്കഥയെഴുതിയ ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ‘മാളികപ്പുറം’ സിനിമ 150 കോടി ക്ലബ്ബിൽ എത്തിയ വൻ ജനപ്രീതിയാർജിച്ച ചിത്രമായിരുന്നു.

പള്ളിയോട സേവാ സംഘം ആറൻമുള ഉത്രട്ടാതി ജലമേളയോടനുബന്ധിച്ച് നൽകുന്ന ശ്രദ്ധേയമായ അവാർഡാണ് രാമപുരത്തു വാര്യർ അവാർഡ്. മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച രചനകൾക്കു മാത്രം നൽകി വരുന്ന ഈ അവാർഡ് ആദ്യമായാണ് ഒരു തിരക്കഥയ്ക്ക് നൽകുന്നത്. കുചേലവൃത്തം വഞ്ചിപ്പാട്ട് രചയിതാവായ രാമപുരത്ത് വാര്യരുടെ പേരിലുള്ളതാണ് ഈ അവാർഡ്.

Related Articles

Latest Articles