Sunday, May 12, 2024
spot_img

ദി ടെലഗ്രാഫ് പത്രത്തിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; പ്രൊഫൈൽ ഫോട്ടോ ഇസ്ലാമിക് സ്റ്റേറ്റ് പതാകയാക്കി മാറ്റി; പേജ് തിരിച്ചെടുക്കാൻ ശ്രമം തുടരുന്നു

കൊല്‍ക്കൊത്ത: ദി ടെലഗ്രാഫ് പത്രത്തിൻ്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പ്രൊഫൈൽ ഫോട്ടോ ഇസ്ലാമിക് സ്റ്റേറ്റ് പതാകയാക്കി ഹാക്കർമാർ മാറ്റി. ഫേസ്ബുക്ക് പേജിൽ ഐഎസ്ഐഎസ് സന്ദേശങ്ങളും അശ്ലീല സന്ദേശങ്ങളും പങ്കുവച്ചിട്ടുണ്ട്. പേജ് തിരിച്ചെടുക്കാൻ ശ്രമം തുടരുന്നതായി ടെലഗ്രാഫ് അധികൃതർ അറിയിച്ചു.

നിരവധി ഉപയോക്താക്കള്‍ ഹാക്കിംഗുമായി ബന്ധപ്പെട്ട സ്ക്രീന്‍ഷോട്ടുകള്‍ എക്സില്‍ പങ്കുവച്ചിട്ടുണ്ട്.പത്രത്തെ ടാഗ് ചെയ്തുകൊണ്ടാണ് സ്ക്രീന്‍ ഷോട്ടുകള്‍ ഷെയര്‍ ചെയ്തത്. ടെലിഗ്രാഫിന്‍റെ ഫേസ്ബുക്ക് ടൈംലൈനില്‍ കുട്ടികളുടെ അശ്ലീലഫോട്ടോകള്‍ പങ്കുവയ്ക്കുകയും ചെയ്തു.

Related Articles

Latest Articles