കോട്ടയം- കെവിന്‍ കേസില്‍ 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. വിവിധ വകുപ്പുകളിലെ ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി.
പ്രതികള്‍ക്ക് 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നും കോടതി നിരീക്ഷിച്ചു.കഴിഞ്ഞ വര്‍ഷം മെയ് മാസമാണ് കെവിന്‍ കൊല്ലപ്പെട്ടത്. കേസില്‍ കെവിന്‍റെ ഭാര്യ നീനുവിന്‍റെ അച്ഛൻ ചാക്കോ ഉൾപ്പെടെ നാലുപേരെ വെറുതെവിട്ടിരുന്നു.

