Monday, October 5, 2026

റാലിയിൽ പങ്കെടുത്താൽ യുഡിഎഫ് മുന്നണിയിലെ ആശയക്കുഴപ്പങ്ങൾ അങ്ങാടിപ്പാട്ടാകും !സിപിഎമ്മിന്റെ പാലസ്തീൻ റാലിയിൽ ലീഗ് പങ്കെടുക്കില്ല!ക്ഷണം നിരസിച്ചു

കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ റാലിയില്‍ പങ്കെടുക്കാനുള്ള ക്ഷണത്തിൽ മുഖം തിരിച്ച് മുസ്ലിം ലീഗ്. ഇന്ന് നേതൃയോഗം ചേരാനിരിക്കെയാണ് ലീഗിന്റെ വശത്തു നിന്നുള്ള മറുപടി പുറത്ത് വരുന്നത്. ഉടൻ തന്നെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും.

ക്ഷണം സ്വീകരിച്ച് റാലിയിൽ സഹകരിച്ചാൽ ലീഗ് സിപിഎമ്മിലേക്ക് അടുക്കുന്നവെന്ന തരത്തിൽ ചർച്ചകളുണ്ടാക്കുകയും ഇത് യുഡിഎഫ് മുന്നണി ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ടെന്നും കോൺ​ഗ്രസ് നേതാക്കൾ ആശങ്ക അറിയിച്ചിരുന്നു. റാലിയില്‍ പങ്കെടുക്കുന്നത് മുന്നണിയിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ലീ​ഗ് നേതാക്കളും സമ്മതിച്ചു. അതിനാൽ തന്നെ ഈ സാഹചര്യത്തിൽ റാലിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് പാണക്കാട് സാദിഖലി തങ്ങളും നിലപാടെടുത്തു. ഇതോടെ ലീ​ഗ് നേതൃത്വം റാലിയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചു.

ഈ മാസം11-നാണ് സിപിഎം കോഴിക്കോട്ട്‌ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്. പാലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ സിപിഎം ക്ഷണിച്ചാല്‍ മുസ്ലീം ലീഗ് പങ്കെടുക്കുന്നതില്‍ തടസ്സമില്ലെന്ന് ലീഗ് നേതാവും എംപിയുമായ ഇ.ടി.മുഹമ്മദ് ബഷീർ വ്യക്തമാക്കിയിരുന്നു. ഉടൻ തന്നെ റാലിയിലേക്ക് ലീഗിനെ ക്ഷണിക്കുമെന്ന് സിപിഎമ്മും വ്യക്തമാക്കി

Related Articles

Latest Articles