Friday, May 3, 2024
spot_img

കൊച്ചിയിൽ ഹെലികോപ്റ്റർ അപകടം ! നാവിക സേനയുടെ ഐഎൻഎസ് ചേതക് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത് പരിശീലന പറക്കലിനിടെ ! ഒരു നാവികന് വീരമൃത്യു

കൊച്ചിയിൽ നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ നാവികസേനാ ഉദ്യോഗസ്ഥന് വീരമൃത്യു. പരിശീലന പറക്കലിനിടെ ഐഎൻഎസ് ചേതക് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. കൊച്ചിയിലെ ദക്ഷിണ നാവിക സേനാ ആസ്ഥാനത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന നേവല്‍ എയര്‍ സ്‌റ്റേഷനായ ഐഎന്‍എസ് ഗരുഡയിലെ റണ്‍വേയില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.

കോപ്റ്ററിന്റെ റോട്ടർ ബ്ലേഡുകൾ പതിച്ച് റണ്‍വേയില്‍ ഉണ്ടായിരുന്ന നാവികസേനാ ഉദ്യോഗസ്ഥനാണ് മരിച്ചത്. കോപ്റ്ററില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ നേവിയുടെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് കരുതുന്നത്. അപകടത്തെക്കുറിച്ച് നാവികസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related Articles

Latest Articles