Friday, May 17, 2024
spot_img

വോട്ടെണ്ണൽ ഒരു മണിക്കൂർ പൂർത്തിയാകുന്നു ! മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി പിടിമുറുക്കുന്നു!തെലുങ്കാനയിൽ ബിആർഎസിന്റെ സിംഹാസനത്തിന് ഇളക്കം

വോട്ടെണ്ണൽ ഒരു മണിക്കൂർ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ആദ്യഫലസൂചനകളിൽ മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി പിടിമുറുക്കുന്നു. നിലവിൽ മധ്യപ്രദേശിൽ ബിജെപി 122 സീറ്റുകളിലും കോൺഗ്രസ് 99 സീറ്റുകളിലും രാജസ്ഥാനിൽ ബിജെപി 94 സീറ്റുകളിലും കോൺഗ്രസ് 92 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്.

അതേസമയം, ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസ് മുന്നേറുകയാണ്. ഛത്തീസ്ഗഡിൽ കോൺഗ്രസ് അമ്പതോളം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി മുപ്പതിലധികം സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു. തെലങ്കാനയിൽ അറുപതോളം സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ഭരണ കക്ഷിയായ ബിആർഎസ് മുപ്പതോളം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. പത്തരയോടെ ആദ്യചിത്രമറിഞ്ഞേക്കും. കനത്ത സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ഒരുക്കിയിട്ടുള്ളത്. മധ്യപ്രദേശിൽ 230. ഛത്തീസ്ഗഡിൽ 90, തെലങ്കാന 119, രാജസ്ഥാൻ 199 സീറ്റുകളിലേക്കാണ് ജനവിധി

പടിവാതിൽക്കൽ എത്തി നിൽക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലമാണ് ഇന്നറിയുക. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. ക്രിസ്ത്യൻ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും അഭ്യർത്ഥന പരിഗണിച്ച് മിസോറമിലെ വോട്ടെണ്ണൽ നാളത്തേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Latest Articles