Friday, May 17, 2024
spot_img

രാജസ്ഥാനിൽ ലീഡ് ഉയർത്തി ബി.ജെ.പി, പാർട്ടി ഓഫീസുകളിൽ ആഘോഷങ്ങൾ തുടങ്ങി, കോൺഗ്രസിൻ്റെ ഭരണവിരുദ്ധ വികാരം ബി.ജെ.പിക്ക് നേട്ടമായി

തിരുവനന്തപുരം- രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തറപറ്റിച്ച് ബി.ജെ.പി. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് അശോക് ഗെലോട്ട് പറയുമ്പോള്‍ 130 സീറ്റുകളിൽ ലീഡ് നേടിയിരിക്കുകയാണ് ബി.ജെ.പി. 200 നിയമസഭ സീറ്റുകളാണ് രാജസ്ഥാനിലുള്ളത്.
കോണ്‍ഗ്രസ് വെറും 63 സീറ്റുകൾ നേടാൻ മാത്രമെ സാധിച്ചുളളു. സി.പി.ഐ.എം രണ്ടിടത്തും മറ്റുള്ളവര്‍ 12 ഇടത്തും മുന്നേറുന്നു. ബി.ജെ.പി ലീഡുയര്‍ത്തിയതോടെ പാർട്ടി ഓഫീസുകളിൽ ഉത്സവാന്തരീക്ഷമാണ്. ആഘോഷങ്ങൾ ഇതിനോടകം തുടങ്ങി കഴിഞ്ഞു.

 2018 മുതല്‍ അശോക് ഗെലോട്ട് സര്‍ക്കാരാണ് രാജസ്ഥാനിൽ ഭരിക്കുന്നത്. ഗെലോട്ടിന് പുറമെ വസുന്ധര രാജെസിന്ധ്യെ, സച്ചിന്‍ പൈലറ്റ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ബാബ ബാലക്നാഥ് യോഗി, വിശ്വേന്ദ്ര സിങ്, സി.പി. ജോഷി, രാജേന്ദ്ര റാത്തോ‍ഡ് തുടങ്ങിയവരാണ് രാജസ്ഥാനില്‍ ജനവിധി കാത്തിരിക്കുന്നവരില്‍ പ്രമുഖര്‍.

സംസ്ഥാനത്തെ കോൺഗ്രസ് ഭരണത്തിനെതിരെയുള്ള ഭരണവിരുദ്ധ വികാരമാണ് ബി.ജെ.പിക്ക് ഇത്രയും സീറ്റുകൾ നേടിയെടുക്കാൻ കഴിഞ്ഞതെന്നാണ് വിലയിരുത്തൽ .

Related Articles

Latest Articles