പാലാ: പാലാ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമും, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍ ഹരിയും ഇന്ന് പത്രിക സമര്‍പ്പിക്കും.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍റേത് ഉള്‍പ്പെടെ അഞ്ച് പത്രികകളാണ് പാലാ ഉപതിരഞ്ഞെടുപ്പിനായി ഇതുവരെ എത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍ ഹരി എന്നിവര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. മൂന്ന് മണി വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയ പരിധി.

