Monday, May 6, 2024
spot_img

“പാകിസ്ഥാനികളല്ല ഇവര്‍ സെന്‍റിനല്‍ ദ്വീപുകാര്‍”: ലണ്ടനിലെ ഇന്ത്യന്‍ എംബസിയിലേക്ക് പാകിസ്ഥാനികളുടെ കല്ലേറ്; ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു

ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ എംബസിയിലേക്ക് പാകിസ്ഥാന്‍ സ്വദേശികള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. എംബസിയിലെ ഓഫീസിന്റെ ജനല്‍ചില്ലകള്‍ എറിഞ്ഞുതകര്‍ത്ത അക്രമികള്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. ഇത് രണ്ടാം തവണയാണ് പാക് സ്വദേശികള്‍ കാശ്മീര്‍ വിഷയം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിലും സമാനമായ പ്രതിഷേധം നടന്നിരുന്നു.

കാശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി എംബസിയിലേക്ക് ഇരച്ചെത്തിയ അക്രമികള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ ഇവരെ പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും അക്രമികളില്‍ ചിലര്‍ എംബസിയുടെ ജനല്‍ ചില്ലകള്‍ തകര്‍ക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ ഇന്ത്യന്‍ ഹൈമ്മിഷന്‍ പാകിസ്ഥാനികളുടെ ആക്രമണത്തില്‍ എംബസിയുടെ ജനല്‍ ചില്ലകള്‍ തകര്‍ന്നതായി അറിയിച്ചു.തകര്‍ന്ന ജനല്‍ ചില്ലകളുടെ ചിത്രവും ഇന്ത്യന്‍ ഹൈമ്മിഷന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. അതിനിടെ ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കി.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി ലണ്ടന്‍ പൊലീസ് അറിയിച്ചു. ഇവരില്‍ നിന്ന് മാരകായുധങ്ങള്‍ അടക്കം പിടിച്ചെടുത്തതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ എംബസിക്ക് നേരെ ഇനിയും പ്രതിഷേധമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

Related Articles

Latest Articles