വഡോദര: ചായ കുടിക്കാൻ വരാമെന്ന് വാക്ക് പറഞ്ഞിഭർത്താവ് വന്നില്ല. മനോവിഷമം മൂലം ആത്മഹത്യക്ക് ശ്രമിച്ച ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഗുജറാത്തിലെ വഡോദരയിലാണ് 28-കാരി ജീവനൊടുക്കാൻ ശ്രമിച്ചത്. യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ വഡോദര താലൂക്ക് പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡോക്ടറായ ഭർത്താവ് സമീപത്തെ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ചായ കുടിക്കാൻ ഇയാൾ വീട്ടിലേക്ക് വരാതായതോടെ ഭാര്യ വീഡിയോ കോൾ ചെയ്യുകയും തൂങ്ങിമരിക്കാൻ ശ്രമിക്കുകയുമായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഒരു വർഷം മുമ്പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നതെന്ന് പോലീസ് വ്യക്തമാക്കി.

