Wednesday, January 14, 2026

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട് : കോഴിക്കോട് ചെലവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ശോഭ(54)യാണ് മരിച്ചത്. തുടര്‍ന്ന് ഭര്‍ത്താവ് രാഘവന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. രാവിലെ എട്ടരയ്ക്കും ഒന്‍പതിനുമിടയിലാണ് സംഭവം നടന്നത്.

ബഹളം കേട്ട് സ്ഥലത്ത് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പൊലീസെത്തിയപ്പോഴാണ് വാതില്‍ തുറക്കാന്‍ രാഘവന്‍ തയ്യാറായത്. അയല്‍വാസികളുമായി അധികം അടുപ്പം സൂക്ഷിക്കാത്തയാളായിരുന്നു ഇയാളുടെ കുടുംബമെന്നു നാട്ടുകാര്‍ പറഞ്ഞു.

Related Articles

Latest Articles