Friday, December 26, 2025

ചാർധാം യാത്ര; കേദാർനാഥിന്റെ കവാടങ്ങൾ തീർത്ഥാടകർക്കായി തുറന്നു; താഴ്വരയിൽ ഭക്തജനപ്രവാഹം!

ഡെറാഡൂൺ: ചാര്‍ധാം യാത്രയുടെ ഭാഗമായി കേദാര്‍നാഥ് ധാം തുറന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേദാര്‍നാഥ് ധാം ഭക്തര്‍ക്കായി തുറക്കുന്നത്. രാവിലെ എഴുമണിക്കാണ് ക്ഷേത്രം തുറന്നത്. ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതകളായ സോന്‍പ്രയാഗ്, ഗൗരികുണ്ഡ് എന്നിവിടങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ബദരീനാഥ് മെയ് 12ന് തുറക്കും.

കേദാർനാഥ് ധാമിന്റെ കവാടങ്ങൾ തുറക്കുന്നതിനായുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കേദാർനാഥ് ക്ഷേത്ര കവാടങ്ങൾ 40 ക്വിൻ്റൽ പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ടെന്ന് ക്ഷേത്ര കമ്മിറ്റി
അം​ഗങ്ങൾ അറിയിച്ചു.

ബദരീനാഥ് ധാമിലേക്കുള്ള ബുക്കിം​ഗ് ഈ മാസം 12-നായിരിക്കും ആരംഭിക്കുക. യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ നാല് പുണ്യ സ്ഥലങ്ങളിലേക്കുള്ള തീർത്ഥാടനമാണ് ചാർധാം യാത്ര. യമുനോത്രിയിൽ നിന്ന് ആരംഭിച്ച് ഗംഗോത്രിയിലേക്കും അവിടെ നിന്ന് കേദാർനാഥിലേക്കും ഒടുവിൽ ബദരീനാഥിൽ അവസാനിക്കുന്നതാണ് ഈ പുണ്യയാത്ര. റോഡ് മാർഗമോ വിമാന മാർഗമോ യാത്ര പൂർത്തിയാക്കാവുന്നതാണ്.

Related Articles

Latest Articles