Saturday, September 19, 2026

സേർച്ച് ലിസ്റ്റിൽ ബോളിവുഡ് നടിമാരുടെ പേരിനൊപ്പം “ഹോട്ടും” ! യുട്യൂബ് സെര്‍ച്ച് ഹിസ്റ്ററി ചോർന്നതോടെ വെട്ടിലായി രാജസ്ഥാൻ റോയല്‍സ് യുവ ബാറ്റർ റിയാൻ പരാഗ്

ഗുവാഹത്തി : യുട്യൂബ് സെര്‍ച്ച് ഹിസ്റ്ററി ചോർന്നതോടെ വെട്ടിലായി രാജസ്ഥാൻ റോയല്‍സ് യുവ ബാറ്റർ റിയാൻ പരാഗ്. ഓൺലൈനിൽ ഒരു ലൈവ് സ്ട്രീമിനിടെ യുട്യൂബിൽ സെര്‍ച്ച് ചെയ്യുമ്പോഴാണ് അബദ്ധത്തിൽ പരാഗ് മുൻപ് തിരഞ്ഞ കാര്യങ്ങൾ പുറത്തുവന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബോളിവുഡ് താരങ്ങളായ അനന്യ പാണ്ഡെ, സാറ അലി ഖാൻ എന്നിവരെക്കുറിച്ച് പരാഗ് യുട്യൂബിൽ തിരഞ്ഞതായാണ് സ്ക്രീൻ ഷോട്ടുകളിൽനിന്നു വ്യക്തമാകുന്നത്.

ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ വൈറലായതോടെതാരത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. അതേസമയം വിവാദത്തിൽ റിയാൻ പരാഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല.ഈ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 573 റൺസാണ് പരാഗ് അടിച്ചെടുത്തത്. നാലു മത്സരങ്ങളിൽ താരം അർധ സെഞ്ചറി നേടി. റൺവേട്ടയിൽ വിരാട് കോലിക്കും ഋതുരാജ് ഗെയ്ക്ക്‌വാദിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് പരാഗ്. സീസണില്‍ രാജസ്ഥാന്റെ ടോപ് സ്കോററും റിയാൻ പരാഗാണ്.

Related Articles

Latest Articles