Tuesday, November 17, 2026

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം! ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശവുമായി കാവസ്ഥ കേന്ദ്രം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ ഇന്നും അടുത്ത ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ കനക്കാൻ ഇടയുള്ളതിനാൽ ജില്ലകളിൽ മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്.

രാവിലെയോടെയാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇതിന് പുറമേ അറബികടലിലെ വടക്കൻ കേരള തീരത്തെ ന്യുനമർദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇവയുടെയെല്ലാം സ്വാധീനഫലമായിട്ടാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴയുണ്ടാകില്ലെന്ന് ആയിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ മഴമുന്നറിയിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ള രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. വയനാട്, കണ്ണൂർ ജില്ലകളിൽ ആണ് റെഡ് അലർട്ട്. ഇതിന് പുറമേ കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാന വ്യാപകമായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കാറ്റിലും മഴയിലുമായി സംസ്ഥാനത്ത് വ്യാപക നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. ഇതിനിടെ ഇന്ന് ശക്തമായ മഴയുണ്ടാകില്ലെന്നുള്ള കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിൽ ജനങ്ങൾ ആശ്വാസത്തിലായിരുന്നു. എന്നാൽ ആശ്വസിക്കാൻ വകയില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രവചനം. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരും.

Related Articles

Latest Articles