Saturday, November 14, 2026

നടൻ ജഗദീഷ് പുതിയ ജനറൽ സെക്രട്ടറി? താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയിൽ; ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് സൂചന

നടൻ സിദ്ദിഖിനെതിരെ പീഡനാരോപണം ഉയർന്ന സാഹചര്യത്തിൽ സിദ്ദിഖ് ‘അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു ,സംഭവത്തിൽ കൂടുതൽ ചർച്ചകൾക്ക് വേണ്ടി സംഘടനയുടെ 17 അംഗ എക്സിക്യൂട്ടീവ് നാളെ കൊച്ചിയിൽ യോഗം ചേരുന്നുണ്ട്. ജനറൽ ബോഡി വിളിച്ചുചേർക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. അതെ സമയം ജനറൽ സെക്രട്ടറിയുടെ ചുമതല
ഇപ്പോൾ താൽക്കാലികമായി ജോയിന്റ് സെക്രട്ടറി ബാബുരാജിനു നൽകി. ഇനി കൂടുതൽ തീരുമാനങ്ങൾ എക്സിക്യൂട്ടീവ് യോഗം ചേരുന്നതിന് ശേഷമായിരിക്കും ഉണ്ടാവുക .

സംഘടനയുടെ അകത്തു തന്നെ ഭിന്നിപ്പ് ഉള്ള സാഹചര്യം ആണിപ്പോൾ .ആരും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറല്ല . എന്നാൽ സർക്കാർ 4 വർഷം ഈ റിപ്പോർട്ട് പൂഴ്ത്തി വെച്ചതിൽ ദുരൂഹതകൾ ഉണ്ടെന്നുള്ള അഭിപ്രായങ്ങൾ സംഘടനയിൽ ഉള്ളവർ തന്നെ പറയുന്നു .സർക്കാർ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതോടെ പൂർണമായും നിയമ വഴിയിൽ നീങ്ങാനാണ് സംഘടനയുടെ തീരുമാനം . എന്നാൽ ഇപ്പോൾ സിദ്ദിഖിന്റെ രാജിയോടെ ആരായിരിക്കും പുതിയ ജനറൽ സെക്രട്ടറി എന്ന ചർച്ചയാണ് . അതെ സമയം ഏതെങ്കിലും മുതിർന്ന ഒരാൾ ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് വരണമെന്ന അഭിപ്രായങ്ങൾ ഉയർന്നു. ഇവിടെയാണ് വൈസ് പ്രസിഡന്‍റ് ജഗദീഷിന്‍റെ പേര് ഉയർന്ന് വരുന്നത്. എന്നാൽ ജഗദീഷ് സ്ഥാനത്തേക്ക് വരണമെകിൽ സംഘടനയുടെ ബൈലോയില്‍ തിരുത്തല്‍ വേണം കാരണം അമ്മയുടെ ബൈലോ അനുസരിച്ച് 11 അംഗ എക്സിക്യൂട്ടീവില്‍ നിന്ന് മാത്രമെ ഒരാളെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാൻ കഴിയൂ . നിലവിൽ സുരേഷ് കൃഷ്ണ, ജോയ് മാത്യു, ടൊവിനോ തോമസ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ടൊവിനോ തോമസ്, ഷാജോണ്‍, ടിനി ടോം, വിനു മോഹന്‍, ജോമോള്‍, അനന്യ, അന്‍സിബ, സരയു എന്നിവരാണ് എക്സിക്യൂട്ടീവിലുള്ളത്. ഇനി ഇതിലൊരു തീരുമാനം എടുക്കാൻ ജനറൽ ബോഡിക്ക് മാത്രമേ കഴിയൂ .ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത് മുതൽ ആശയ കുഴപ്പങ്ങൾ ഉണ്ടായിരുന്നു .നാളെ കൊച്ചിയിൽ ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ആയിരിക്കും കൂടുതൽ തീരുമാനങ്ങൾ.

Related Articles

Latest Articles