Sunday, May 5, 2024
spot_img

ലോകത്തിന്‍റെ ഏത് കോണില്‍ പോയി ഒളിച്ചാലും തീവ്രവാദികളെ ഇല്ലായ്മ ചെയ്യും; വീണ്ടും തിരിച്ചടികള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഹമ്മദാബാദ്: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കിടെ വീണ്ടും തിരിച്ചടികള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന്‍റെ ഏത് കോണില്‍ പോയി ഒളിച്ചാലും തീവ്രവാദികളെ ഇല്ലായ്മ ചെയ്യുമെന്നും മോദി പറഞ്ഞു. അഹമ്മദാബാദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ജോലി കഴിഞ്ഞെന്ന് കരുതി ഉറങ്ങില്ല. മറിച്ച്‌ അടുത്തതിനായി തയ്യാറാകും. വലിതും കടുപ്പമേറിയതുമായ തിരുമാനങ്ങള്‍ പോലും എടുക്കാന്‍ ഞങ്ങള്‍ വൈകാറില്ലെന്ന്‍ അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടെ പ്രതിപക്ഷത്തേയും മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാക്കള്‍ സൈന്യത്തിന്‍റെ മനോവീര്യം കെടുത്തുകയാണ്. അവരുടെ പ്രസ്താവനകള്‍ പാക് മാധ്യമങ്ങള്‍ ഇന്ത്യയ്ക്കെതിരെ ആഘോഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുല്‍വാമ ആക്രമണത്തിന് മറുപടി എന്ന നിലയ്ക്കാണ് ബാലക്കോട്ട് ആക്രമണം നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പുമായി തിരിച്ചടിക്ക് ഒരു ബന്ധവുമില്ല. തെരഞ്ഞെടുപ്പിന് വേണ്ടിയാണ് ബലാക്കോട്ട് ആക്രമണം നടത്തിയതെന്ന് പറയുന്നവര്‍ 2016 സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയപ്പോള്‍ എവിടെയായിരുന്നുവെന്നും മോദി ചോദിച്ചു. സംഘര്‍ഷ സാധ്യതകള്‍ക്കിടയിലും കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ പാക് പ്രകോപനം ഉണ്ടായിരുന്നു. രാജസ്ഥാനിലെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബിക്കാനിര്‍ സെക്ടറില്‍ വ്യോമാതിര്‍ത്തി ലംഘിച്ച്‌ പാകിസ്ഥാന്‍ പൈലറ്റില്ലാ വിമാനം എത്തി. എന്നാല്‍ ഇന്ത്യന്‍ സേന വിമാനം വെടിവെച്ചിട്ടിരുന്നു.

Related Articles

Latest Articles