Sunday, October 4, 2026

പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് പാക് പൗരൻ പിടിയിൽ ! കരസേന ചോദ്യം ചെയ്യുന്നു

ജമ്മുകശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്ക് സമീപത്തുനിന്നും പാക് പൗരനെ പിടികൂടി ബിഎസ്എഫ് . ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരിക്കെ അതിര്‍ത്തിയില്‍നിന്നും പാക് പൗരനെ പിടികൂടിയ സംഭവത്തെ ഗൗരവതരമായാണ് കാണുന്നതെന്നും ഇയാളെ ചോദ്യംചെയ്ത് വരികയാണെന്നും കരസേനയുടെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നേരത്തെ പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ നിയമവിരുദ്ധമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പൗരനെ ബിഎസ്എഫ് സംഘം പിടികൂടിയിരിരുന്നു. മൂന്നാം തീയതി അര്‍ധരാത്രി പട്രോളിങിന് പോയ ബിഎസ്എഫ് ജവാന്മാരാണ് ഇയാളെ പിടികൂടിയത്.

സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടയാളെ തടഞ്ഞ് ചോദ്യം ചെയ്തതില്‍നിന്നാണ് ഇയാള്‍ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചയാളാണ് എന്ന് മനസിലാക്കിയത്. ഇയാളെ കൂടൂതല്‍ ചോദ്യംചെയ്യലിനായി പഞ്ചാബ് പോലീസിന് കൈമാറി. അതിര്‍ത്തിയില്‍ സൈന്യം പട്രോളിങ് കടുപ്പിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Articles

Latest Articles