Saturday, January 10, 2026

സ്വര്‍ണം കുഴമ്പ് രൂപത്തില്‍ കടത്താന്‍ ശ്രമം: നെടുമ്പാശ്ശേരിയില്‍ ഒരാള്‍ അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്തവളത്തില്‍ പേസ്റ്റ് രൂപത്തിലാക്കിയ ഒരു കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി, കണ്ണൂര്‍ പിണറായി സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു വരികയാണ്. കാല്‍ പാദത്തില്‍ കെട്ടിവച്ചാണ് സ്വര്‍ണ്ണം ദുബായില്‍ നിന്ന് എത്തിച്ചത്. 27 ലക്ഷം വിലമതിക്കുന്ന സ്വര്‍ണമാണ് കണ്ടെടുത്തതെന്ന് എയര്‍ കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

ഇന്നലെ 71.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് മലയാളികള്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. എമിറേറ്റസ് വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയ കോഴിക്കോട് സ്വദേശികളായ അമീര്‍ തെക്കുള്ളക്കണ്ടി, ഹാറൂണ്‍ നസര്‍ മോയത്ത് എന്നിവരാണ് കസ്റ്റംസ് പരിശോധനയില്‍ പിടിയിലായത്.

Related Articles

Latest Articles