Friday, December 26, 2025

മുന്നറിയിപ്പ് അവഗണിച്ച് നുഴഞ്ഞുകയറാൻ ശ്രമം !അതിർത്തിയിൽ പാക് പൗരനെ വധിച്ച് ബിഎസ്എഫ്

ഗാന്ധിനഗര്‍: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്ഥാൻ പൗരനെ അതിര്‍ത്തി രക്ഷാസേന വധിച്ചു. ഗുജറാത്തിലെ ബനാസ്‌കാംഠാ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ഒരാള്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് അതിര്‍ത്തിയിലെ വേലിക്ക് അരികിലേക്ക് വരുന്നത് സൈനികരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് അയാളെ തടയാന്‍ ശ്രമിച്ചു. എങ്കിലും വേലിക്കരികിലേക്ക് നടക്കുന്നത് തുടര്‍ന്നു. ഇതോടെ വെടിയുതിര്‍ക്കാന്‍ സൈനികർ നിര്‍ബന്ധിതരാകുകയായിരുന്നു. ഇയാള്‍ തല്‍ക്ഷണം മരിച്ചതായും ബിഎസ്എഫ് അറിയിച്ചു.

Related Articles

Latest Articles