Sunday, September 20, 2026

കൊച്ചി കപ്പലപകടം ! കൊല്ലം ശക്തികുളങ്ങരയിൽ തീരത്തടിഞ്ഞ കണ്ടെയ്‌നര്‍ നീക്കം ചെയ്യുന്നതിനിടെ തീപ്പിടിത്തം!

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പൽ എംഎസ്‌സി എൽസയിൽ നിന്ന് തീരത്തടിഞ്ഞ കണ്ടെയ്‌നര്‍ നീക്കം ചെയ്യുന്നതിനിടെ തീപ്പിടിത്തം. കൊല്ലം ശക്തികുളങ്ങരയിലാണ് തീപ്പിടിത്തമുണ്ടായത്. കണ്ടെയ്‌നറിലെ തെര്‍മോകോള്‍ കവചത്തിനാണ് തീപിടിച്ചത്. ഒമ്പത് കണ്ടെയ്‌നറുകളായിരുന്നു ഇവിടെ തീരത്തടിഞ്ഞത്. കണ്ടെയ്‌നറുകള്‍ മുറിച്ച് കഷ്ണങ്ങളാക്കി നീക്കംചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനിടെയാണ് തീപ്പിടിത്തം ഉണ്ടായത്.

ഗ്യാസ്‌കട്ടിങ് നടത്തുന്നതിനിടെ, ഫ്രീസര്‍ സംവിധാം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടായിരുന്ന കണ്ടെയ്‌നറിന്റെ തെര്‍മോകോള്‍ കവചത്തിന് തീപിടിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന അഗ്നിരക്ഷാസേന യൂണിറ്റ് തീ നിയന്ത്രണവിധേയമാക്കി.

Related Articles

Latest Articles