ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രമായ മാമാങ്കത്തിന്റെ റിലീസ് നവംബര്‍ 21ല്‍ നിന്ന് ഡിസംബര്‍ 12ലേക്ക് മാറ്റിയിരുന്നു. പക്ഷേ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് മമ്മൂട്ടിയുടെ സര്‍പ്രൈസ് ലുക്ക് മാമാങ്കത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിറുത്തി സ്ത്രൈണഭാവത്തില്‍ എത്തുന്ന മമ്മൂട്ടിയുടെ ലുക്കാണ് പുറത്ത്വിട്ടത്. പ്രമുഖ മാസികയ്ക്ക് നല്കിയ ഫോട്ടോഷൂട്ടിലാണ് മാമാങ്കത്തിലെ സ്ത്രീവേഷത്തിലുള്ള ഫോട്ടോ പുറത്തുവിട്ടത്. ചിത്രം മാമാങ്കത്തിലെ ഒഫീഷ്യല്‍ പേജി വഴിയാണ് പുറത്തുവിട്ടത്.
മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ മുതല്‍ മുടക്കിലൊരുങ്ങുന്ന മാമാങ്കം എന്ന ചിത്രത്തിന്റെ ഭാഗമായാണ് മമ്മൂട്ടി സ്ത്രീ വേഷത്തിലെത്തുന്നത്. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്ന് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അതില്‍ ഒന്നാണ് സ്ത്രൈണ വേഷം.


