തൃപ്പൂണിത്തുറ വടക്കേക്കൊട്ടയില്‍ ആത്മഹത്യ ചെയ്യാൻ മെട്രോ ട്രാക്കില്‍നിന്ന് താഴേക്ക് ചാടി ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. ആത്മഹത്യാശ്രമത്തിന് പിന്നാലെ മെട്രോ സര്‍വീസുകള്‍ തടസ്സപ്പെട്ടു
മെട്രോ ട്രാക്കിലൂടെ നടന്നുപോയ ശേഷം ഇയാൾ താഴേക്ക് ചാടുകയായിരുന്നു. റോഡിലേക്ക് വീണ ഇയാളെ ഉടനടി ആശുപത്രിയിലേക്ക് മാറ്റി. മെട്രോ സ്‌റ്റേഷന്‍ വഴി ട്രാക്കിലേക്ക് പ്രവേശിക്കുകയും ഇതിലൂടെ ഏറെദൂരം നടക്കുകയും ചെയ്തശേഷമാണ് താഴേക്ക് ചാടിയത്.
നിസാര്‍ ട്രാക്കില്‍ നില്‍ക്കുന്നത് കണ്ട നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി, ഇയാള്‍ താഴേക്ക് ചാടിയാല്‍ രക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇവയെല്ലാം വിഫലമായി. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് നിസാര്‍ ട്രാക്കിലേക്ക് കടന്നതിന് പിന്നാലെ ഇവിടുത്തെ വൈദ്യുതി ലൈനുകള്‍ ഓഫ് ചെയ്തിരുന്നു.

