തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്കരിക്കും. സൂചന പണിമുടക്കിന്റെ ഭാഗമായാണ് രാവിലെ 8 മുതല്‍ 10 വരെ ഡോക്ടർമാർ ഒ പി ബഹിഷ്കരിക്കുന്നത്. ശമ്പള പരിഷ്കരണം ആവിശ്യപ്പെട്ടാണ് സമരം. സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ ഈ മാസം 27 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.
പണിമുടക്കിന്റെ ഭാഗമായി ഇന്ന് ഡിഎംഇ ഓഫീസിന് മുന്നിലും, വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ ഓഫീസിന് മുന്നിലും ധര്‍ണ്ണയും പ്രകടനവും നടത്തും. അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം, അത്യാഹിത ശസ്ത്രക്രിയകള്‍ തുടങ്ങിയവയെ പണിമുടക്കിൽ നിന്ന് നിന്നും ഒഴിവാക്കിയിട്ടുണ്ട്.