Saturday, May 4, 2024
spot_img

അന്തരീക്ഷചുഴി; കേരളത്തിലും തമിഴ്നാട്ടിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

കൊച്ചി: ഇനി വരുന്ന അഞ്ച് ദിവസം കേരളത്തിലും തമിഴ്നാട്ടിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലകളിൽ രൂപപ്പെട്ട അന്തരീക്ഷ ചുഴി കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ മഴ ശക്തമാക്കുമെന്നാണ് മുന്നറിയിപ്പ്. മഴക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.

കേരളത്തിനും, തമിഴ്നാടിനും പുറമെ, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലുംമഴ ശക്തമാകും. അരുണാചൽ പ്രദേശ്, സിക്കിം എന്നിവിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ മഞ്ഞുവീഴ്ചയ്ക്കും, സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Articles

Latest Articles