ഭാരതത്തിന്റെ പ്രഥമ സൗരദൗത്യമായ ആദിത്യ-എൽ1 ബഹിരാകാശ ഗവേഷണ രംഗത്ത് നിർണ്ണായകമായ കണ്ടെത്തലുകളുമായി മുന്നേറുകയാണ്. സൂര്യനെക്കുറിച്ചും അതിന്റെ അന്തരീക്ഷത്തെക്കുറിച്ചും പഠിക്കാൻ വിക്ഷേപിച്ച ഈ പേടകം, ഇപ്പോൾ ഭൂമിയുടെ കാന്തികവലയത്തിലുണ്ടാകുന്ന സങ്കീർണ്ണമായ പ്രതിഭാസങ്ങളെക്കുറിച്ചുള്ള പുതിയ അറിവുകളാണ് ശാസ്ത്രലോകത്തിന് നൽകിയിരിക്കുന്നത്. സൂര്യനിൽ നിന്ന് നിരന്തരമായി പുറപ്പെടുന്ന ചാർജ്ജ് ചെയ്യപ്പെട്ട കണങ്ങളുടെ പ്രവാഹമായ സൗരവാതങ്ങൾ (Solar Wind) ഭൂമിയുടെ കാന്തിക കവചത്തിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് ആദിത്യ-എൽ1 നൽകിയ വിവരങ്ങൾ മുൻപത്തെ ധാരണകളെ തിരുത്തിക്കുറിക്കുന്നവയാണ്. പ്രത്യേകിച്ച്, അതിശക്തമായ സൗരകാന്തിക കൊടുങ്കാറ്റുകൾ ഉണ്ടാകുമ്പോൾ പ്രഭാതസമയത്ത് (Dawn time) ഭൂമിയുടെ കാന്തികമണ്ഡലത്തിൽ പ്രകടമാകുന്ന അസാധാരണമായ വ്യതിയാനങ്ങളെ സംബന്ധിച്ച ദുരൂഹത അഴിച്ചെടുക്കാൻ ഈ ദൗത്യം സഹായിച്ചു | ADITHYA L1 | TATWAMAYI NEWS

